Thursday, December 12, 2013

മലയാളം കലണ്ടര്‍ 2014



നമ്മില്‍ പലരും ഈ വരും വര്‍ഷത്തെ ഒരു മലയാളം കലണ്ടര്‍ കിട്ടാനായി ആഗ്രഹിയ്ക്കുന്നുണ്ടാകും. പ്രത്യേകിച്ചും കേരളത്തിനു പുറത്തുള്ള മലയാളികള്‍.

അങ്ങനെ ഒരു മലയാളം കലണ്ടര്‍ വേണമെന്നുള്ളവര്‍ക്ക് ഇതാ ഒരു പുതുവത്സര സമ്മാനം... 2014 ലെ മലയാളം കലണ്ടര്‍ (ദീപിക കലണ്ടര്‍).

 താല്പര്യമുള്ളവര്‍ക്ക് കലണ്ടര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.


*****************
 
ഇനി ആര്‍ക്കെങ്കിലും കലണ്ടര്‍ നോക്കാതെ തന്നെ ഒരു 2014 ലെഏതെങ്കിലും ഒരു മാസത്തെ ഒരു തീയതി അറിയണമെന്നുണ്ടോ?

അതിനും വഴിയുണ്ട്. 255136140250 എന്ന അക്കങ്ങള്‍ മാത്രം ഓര്‍മ്മയില്‍ വച്ചാല്‍ മതി. അതു മാത്രമുപയോഗിച്ച് എങ്ങനെ ഒരു വര്‍ഷത്തെ കലണ്ടര്‍ മുഴുവനായി ഓര്‍ത്തു വയ്ക്കാമെന്ന് ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്.
 എല്ലാവര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു... 

Monday, January 21, 2013

ചിക്കമഗളൂര്‍ (മൂഡിഗെരെ) കോഫി എസ്റ്റേറ്റില്‍ നിന്ന്


കര്‍ണ്ണാടക ചിക്കമഗളൂര്‍ ജില്ലയിലെ മൂഡിഗെരെ താലൂക്കില്‍ ഉള്ള ഒരു കോഫി എസ്റ്റേറ്റില്‍ പോയപ്പോള്‍ കിട്ടിയ കുറച്ചു ചിത്രങ്ങള്


കാപ്പി തോട്ടം

ഏലയ്ക്കാ തോട്ടം
 
കാപ്പിക്കുരു പള്‍പ്പര്‍ ചെയ്യുന്ന മെഷീന്‍
 
വിളവെടുപ്പിന് പാകമായിക്കൊണ്ടിരിയ്ക്കുന്ന കാപ്പിക്കുരു
 
 
കാപ്പിത്തോട്ടത്തില്‍ തണലിനായി ഇടയ്ക്കു നട്ടിരിയ്ക്കുന്ന മരങ്ങളുടെ കൂട്ടത്തിലുള്ള ഓറഞ്ച് മരം. സൂക്ഷിച്ചു നോക്കിയാല്‍ മുന്നു നാലു ഓറഞ്ചുകളും മുകളില്‍ കാണാം.
 
 
സന്ധ്യാസമയത്തായിരുന്നു എസ്റ്റേറ്റിനകത്തു കയറാന്‍ അവസരം കിട്ടിയത്. അതു കൊണ്ടു തന്നെ അധികം ചിത്രങ്ങളെടുക്കാനും കഴിഞ്ഞില്ല, എടുത്തതൊട്ടു ശരിയായുമില്ല. എന്നാലും കിട്ടിയ ചിത്രങ്ങളില്‍ ചിലത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.


എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP